വൈവിധ്യമാർന്ന പരിപാടികളോടെ മൈത്രിയുടെ ശിശുദിനാഘോഷം

ജിദ്ദ : നവംബർ 14 ശിശുദിനം ജിദ്ദയിലെ സാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ ഹറാസാത്തിലെ ജവാഹർ ഹാളിൽ വെച്ച് മൈത്രി ബാലവേദയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകളോടെ ആയിരുന്നു ആഘോഷങ്ങളുടെ തുടക്കം. ക്ലാസ്സുകളുടെ ഔപചാരികമായ ഉദ്ഘാടനം മൈത്രി പ്രസിഡന്റ് ശരീഫ് അറക്കൽ നിർവഹിച്ചു. മൊഹമ്മദ് ഷൈജു സൗദിയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, ആമിന ബൈജു "ജീവിത യാത്ര" എന്ന സ്വയം അനുഭവങ്ങളും, റിയാസ് കള്ളിയത്ത് "ഏതു പ്രതിസന്ധികളുണ്ടായാൽ പോലും, ഉയർന്ന തലങ്ങളിലുള്ള സ്വപ്നം കാണാൻ ധൈര്യപ്പെടുകയും, പിന്നീട് അത് പ്രാവർത്തികമാക്കാൻ ഇച്ഛാശക്തിയോടെ പ്രയത്നിക്കുകയും ചെയ്യുക" എന്നീ വിഷയങ്ങളിൽ സംസാരിച്ചു. മാസ്റ്റർ ആലിബ് മുഹമ്മദ് ഷഫീഖ് മോഡറേറ്റർ ആയിരുന്നു.
ശിശുദിന റാലിയോടെ സാംസ്‌കാരിക പരിപാടികൾക്ക് ആരംഭം കുറിച്ചു. ദീക്ഷിത് സന്തോഷ് നെഹ്റുവായി വേഷമിട്ടു. അദ്നാൻ സഹീർ ശിശു ദിന ഘോഷയാത്രയ്ക്ക നേതൃത്വം വഹിച്ചു. ബാലവേദി കൺവീനർ ഫവാസ് മുഅമിന്റെ ആമുഖത്തോടെ മൈത്രി ബാലവേദി പ്രസിഡന്റ് റിഷാൻ റിയാസിന്റെ അധ്യക്ഷതയിൽ നടന്ന പൊതു സാംസ്‌കാരിക സമ്മേളനം മൈത്രി രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഔപചാരികമായി ഉദ്‌ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളായ അദ്‌നാൻ സഹീർ, ആയുഷ്, മൻഹ, ആഹിൽ, മർവ, അഭയ് വിനോദ്, ഫിദ തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു. അദ്ധ്യാപകരായ പ്യാരി മിർസ, യമുന വേണു, മുഹമ്മദ് മുസ്തഫ,എഞ്ചിനീയർ ഇക്ബാൽ പോക്കുന്നു, മൈത്രി പ്രസിഡന്റ് ഷരീഫ് അറക്കൽ,സെക്രട്ടറി നവാസ് തങ്ങൾ ബാവ, ബഷീറലി പരുത്തിക്കുന്നൻ എന്നിവർ സംസാരിച്ചു.
ബാലവേദിയുടെ അംഗങ്ങൾ പങ്കെടുത്ത വിവിധ നൃത്തങ്ങൾ, മൻഹ ഉനൈസ് നേതൃത്വം നൽകിയ സംഘഗാനം, പൂജ പ്രേം ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കൽ നൃത്തം എന്നിവ വേദിയിൽ അരങ്ങേറി. റിഷാൻ റിയാസ്, മർവ, റംസീന സക്കീർ, ഫിദ സമീർ തുടങ്ങിയവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തി. സുറുമി നസീമുദിൻ നൃത്തങ്ങളുടെ വേഷം രൂപ കൽപ്പന ചെയ്തു. ബാലവേദി ഭാരവാഹികളായ മാനവ് ബിജുരാജ്, അഫ്‌നാൻ സാലിഹ് എന്നിവർ ക്യാമറ കൈകാര്യം ചെയ്തു. ആയിഷ ഫവാസും മൻസൂർ വയനാടും അണിയിച്ചൊരുക്കിയ മുതിർന്നവരുടെ ഒപ്പനയും, മുതിർന്നവരുടെ സംഘഗാനവും വേദിയിൽ അരങ്ങേറി. ആക്ടിങ് കൾച്ചറൽ സെക്രട്ടറി മോളി സുൽഫിക്കർ കലാ പരിപാടികൾ നിയന്ത്രിച്ചു. ബാലവേദി കൾച്ചറൽ സെക്രട്ടറി അനിഖ ഫവാസ് കലാപരിപാടികൾക്ക് നേതൃത്വം നൽകി. ആയിഷ നജീബും ആലീബ് മുഹമ്മദും അവതാരകരായിരുന്നു.
ബാലവേദി സെക്രട്ടറി പൂജ പ്രേം സ്വാഗതവും, ഖജാൻജി ആലിബ് മൊഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.









0 comments