Deshabhimani

മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

Stepfather arrested
വെബ് ഡെസ്ക്

Published on Nov 07, 2026, 01:28 AM | 1 min read

പെരുമ്പാവൂർ


പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളി കുടുംബത്തിലെ മൂന്നുവയസ്സുകാരന്റെ മരണം കൊലപാതകമെന്ന്‌ സ്ഥിരീകരിച്ചു. രണ്ടാനച്ഛനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസം ബോർബില സ്വദേശി മൊഹേശ്വർ ചുഡിയ (27) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം വല്ലം ഭാഗത്താണ് ഇയാൾ കുടുംബ സമേതം താമസിക്കുന്നത്. കുട്ടി ഒന്നാം നിലയിൽനിന്ന്‌ വീണു എന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞത്.


കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. തുടരന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയെ മർദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു. ആദ്യം ആശുപത്രിയിൽ എത്തിക്കാൻ ഇയാൾ സമ്മതിച്ചില്ല. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിലുള്ള അന്വേഷകസംഘത്തിൽ പെരുമ്പാവൂർ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, ഇൻസ്പെക്ടർ ജി പി മനുരാജ്, എസ്എച്ച്ഒ എ അക്ഷയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home