മത്സ്യബന്ധന വള്ളത്തിൽനിന്ന് ഉപകരണങ്ങൾ മോഷ്‌ടിച്ചു

അമ്പലപ്പുഴ
തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളത്തിന്റെ കാമറാ ബോക്‌സ് തകർത്ത് ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ കവർന്നു. വയർലസ്, ജിപിഎസ്, എക്കോ സൗണ്ട്, ക്യാമറ എന്നിവയാണ് കവർന്നത്. നീർക്കുന്നം പുതുവൽ ജനിമോന്റെ ഉടമസ്ഥതയിലുള്ള വേൽ അയ്യൻ എന്ന നീട്ടുവള്ളത്തിലായിരുന്നു മോഷണം. മത്സ്യ ബന്ധനത്തിനുശേഷം കഴിഞ്ഞദിവസമാണ് വള്ളം തുറമുഖത്തിന് സമീപം നങ്കൂരമിട്ടത്. വെള്ളി പുലർച്ചെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് വള്ളത്തിലെ ക്യാമറാ ബോക്‌സ് തകർന്ന നിലയിൽ കണ്ടത്. ചില്ല് തകർക്കാനുപയോഗിച്ചതായി കരുതുന്ന മുള വള്ളത്തിന് സമീപം കണ്ടെത്തി. വള്ളത്തിൽ സിസിടിവി ഘടിപ്പിച്ചിരുന്നില്ല. മത്സ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവായതായി തൊഴിലാളികൾ പറയുന്നു. കഴിഞ്ഞദിവസം വള്ളത്തിന്റെ എൻജിനും രണ്ട് മാസം മുമ്പ് അഞ്ച് വള്ളങ്ങളിലെ ഉപകരണങ്ങളും മോഷണം പോയിരുന്നു. തോട്ടപ്പള്ളി തീരദേശ പൊലീസിൽ ജനിമോൻ പരാതി നൽകി.








0 comments