Deshabhimani

ബസ് മതിലിൽ ഇടിച്ചുകയറി 10 പേര്‍ക്ക് പരിക്ക്

അരൂർ മുക്കത്ത് മതിലിലിടിച്ച കെഎസ്ആര്‍ടിസി ബസ്
വെബ് ഡെസ്ക്

Published on Nov 07, 2026, 01:25 AM | 1 min read

അരൂർ

സംസ്ഥാനപാതയിൽ അരൂർ മുക്കത്ത് കെഎസ്ആർടിസി ബസ് മതിലിലിടിച്ച് 10 യാത്രക്കാർക്ക് പരിക്കേറ്റു. മുഖത്ത് പരിക്കേറ്റ തുറവൂർ വളമംഗലം സ്വദേശി ഉമേശന്‍ (48), തുറവൂർ സ്വദേശി ബിജി (48) എന്നിവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേര്‍ എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. നിസാര പരിക്കേറ്റ ബാക്കിയുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രഥമശുശ്രൂഷയ്‌ക്കുശേഷം വിട്ടയച്ചു. കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഫാസ്‌റ്റ്‌ പാസഞ്ചർ ബസാണ് വെള്ളി രാവിലെ ഏഴരയോടെ നിയന്ത്രണംവിട്ട് അരൂർ വ്യവസായ കേന്ദ്രത്തിലെ പെൻവർ കമ്പനിയുടെ മതിലിലേക്ക് ഇടിച്ചുകയറിയത്. മുന്നിൽ പോയ ഓട്ടോറിക്ഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മതിലിലേക്ക് ബസ് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻതന്നെ നാട്ടുകാരും അരൂർ പൊലീസും ചേർന്നാണ് ആശുപത്രികളിൽ എത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home