അങ്കണവാടികൾക്ക് കളി ഉപകരണങ്ങൾ നൽകി

മണ്ണഞ്ചേരി
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് കളി ഉപകരണങ്ങൾ നൽകി. 41–-ാം നമ്പർ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ പഞ്ചായത്തുതല വിതരണം ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് കെ പി ഉല്ലാസ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുധർമ രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ നവാസ് തുരുത്തിയിൽ, സുരേഷ്‌കുമാർ, ഐസിഡിഎസ് സൂപ്പർവൈസർമാരായ പ്രമീള, ജയകല എന്നിവർ സംസാരിച്ചു.








0 comments