മഹാദേവ് വാതുവെപ്പ് കേസ്: സൗരഭ് ചന്ദ്രകറിനെ ഒമാൻ ഇന്ത്യക്ക് കൈമാറി

മസ്‌കത്ത്: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മറ്റ് ഇന്ത്യൻ ഏജൻസികൾ, ഒമാനി അധികാരികൾ എന്നിവരുടെ ഏകോപനത്തെത്തുടർന്ന് മഹാദേവ് ഓൺലൈൻ വാതുവെപ്പ് സിൻഡിക്കേറ്റിന്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രകറിനെ ഒമാൻ ഇന്ത്യയ്ക്ക് കൈമാറി. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് റോയൽ ഒമാൻ പോലീസ് ചന്ദ്രകറിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതായി സിബിഐ അറിയിച്ചു. തുടർന്ന് ഇന്ത്യൻ ഏജൻസികൾ തെളിവുകളുടെ പിന്തുണയോടെ ഔദ്യോഗികമായി കൈമാറൽ അഭ്യർത്ഥനകൾ സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച രണ്ട് സിബിഐ കേസുകളിലും, പ്രോസിക്യൂഷൻ പരാതി സമർപ്പിച്ച പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡയറക-്‌ടറേറ്റ് കേസിലുമാണ് ഇയാൾ പ്രതി.
പ്രതിയെ ഇന്ത്യൻ അധികാരികൾക്ക് കൈമാറുന്നതിന് മുമ്പ് ആവശ്യമായ എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി ഒമാനി പോലീസ് പറഞ്ഞു. ഒമാനി പൊലീസിന്റെ പ്രസ-്‌താവനയിൽ വ്യക്തിയുടെ പേര് പരാമർശിച്ചിട്ടില്ല.









0 comments