മലബാർ പ്രവാസി എം എസ് ബാബുരാജ് അനുസ്‌മരണം

ദുബായ് : മലബാർ പ്രവാസി യുഎഇ സംഘടിപ്പിച്ച എം എസ് ബാബുരാജ് അനുസ്‌മരണം ദുബായ് ഫോക്‌ലോർ സയാസി അക്കാദമിയിൽ നടന്നു. ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിലാണ് ‘തീമാറ്റിക് ബയോ മ്യൂസിക്കൽ ഡ്രാമ' സംഘടിപ്പിച്ചത്. ബാബുരാജിന്റെ ജീവിതവും സംഗീതവും നാടകീയ അനുഭവങ്ങളും സമന്വയിപ്പിച്ചായിരുന്നു പരിപാടി. ടീം ഈവൻടൈഡ്‌സിന്റെ കാസെറ്റ് ക്ലാസിക് പരമ്പരയിലെ 11–ാമത് പരിപാടിയായാണ് മെഹ്ഫിൽ ഒത്തുചേരലുകളെ അനുസ്‌മരിപ്പിക്കുന്ന രംഗസജ്ജീകരണത്തോടെ ഇന്നലെ മയങ്ങുമ്പോൾ അരങ്ങേറിയത്.
ചലച്ചിത്ര പിന്നണി ഗായകൻ കെ കെ നിഷാദ്, സോണിയ നിസാം, മുസ്‌തഫ മാത്തോട്ടം, അഭി വേങ്ങര, യൂസഫ് കാരക്കാട് തുടങ്ങിയവർ ബാബുരാജിന്റെ ഗാനങ്ങൾ ആലപിച്ചു. സലീൽ മലപ്പുറം, അനീഷ്, ജസ്റ്റിൻ, സത്യജിത്, രാഗേഷ്, അജിത് വിക്രമൻ എന്നിവർ വിവിധ ഉപകരണങ്ങൾ വായിച്ചു.
രക്ഷാധികാരി ജമീൽ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. മലബാർ പ്രവാസി യുഎഇ പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷനായി. പോൾ ടി ജോസഫ്, ബഷീർ തിക്കോടി, ബി എ നാസർ, അഡ്വ. മുഹമ്മദ് സാജിദ്, ഡോ. ബാബു റഫീഖ്, പുന്നക്കൻ മുഹമ്മദ് അലി, നാസർ ബേപ്പൂർ, മുഹമ്മദ് അലി, മുരളി കൃഷ്ണൻ, ചന്ദ്രൻ, ജലീൽ മഷൂർ, ഷീല പോൾ തുടങ്ങിയവർ സംസാരിച്ചു. സംവിധായകൻ യാസിർ ഹമീദ് അവതാരകനായി. വൈസ് പ്രസിഡന്റ് മൊയ്‌ദു കുട്ട്യാടി സ്വാഗതവും സെക്രട്ടറി ശങ്കർ നാരായൺ നന്ദിയും പറഞ്ഞു.









0 comments