ജിദ്ദയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ജിദ്ദ : സൗദി അറേബ്യയിൽ 72–ാമത് ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിദ്ദ സെനോമി അസീസ് മാളിലാണ് ജിസിസിയിലെ 267–ാമത്തെ സ്റ്റോർ തുറന്നത്. ജിദ്ദ കൊമേഴ്സ് ചേന്പർ പ്രസിഡന്റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഖി ഉദ്‌ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ജിദ്ദയിലെ യുഎഇ സ്ഥാനപതി ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽ കെത്ബി, ഇന്ത്യൻ സ്ഥാനപതി ഫഹദ് അഹമ്മദ് ഖാൻ സുരി, ഫിലിപീൻസ് സ്ഥാനപതി റോമെൽ എ റൊമാറ്റോ എന്നിവർ പങ്കെടുത്തു.
10,157 ചതുരശ്ര മീറ്ററിലുള്ള ഹൈപ്പർമാർക്കറ്റിൽ പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി, മത്സ്യം, മാംസം, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമുണ്ട്. ഷോപ്പിങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറും മികച്ച പാർക്കിങ്ങും സൗകര്യവും ലഭ്യമാണ്. വിപുലമായ വികസന പദ്ധതികളാണ് സൗദിയിൽ ലുലു നടപ്പാക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. 15ൽ അധികം റീട്ടെയ്ൽ സ്റ്റോർ സൗദിയിൽ ഉടൻ തുറക്കും. 2030ന് മുന്പ് 100 സ്റ്റോർ എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു എക്സിക്യൂട്ടീവ് ഡയറക്‌ടർ എം എ അഷറഫ് അലി, സൗദി ഡയറക്‌ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.










0 comments