ലുലു ഫുഡ് ഫെസ്റ്റിവലിന് യുഎഇയിൽ തുടക്കം

അബുദാബി : ആഗോള രുചിവൈവിധ്യങ്ങളുമായി ലുലു വേൾഡ് ഫുഡ് വീക്കിന് തുടക്കം. ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തത്സമയ പാചക സെഷനുകൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഫുഡ് ഫെസ-്‌റ്റ്. അബുദാബി വേൾഡ് ട്രേഡ് സെന്ററിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പരിപാടി ആരംഭിച്ചു.
ലോകത്തെ വിവിധയിടങ്ങളിൽനിന്നുള്ള ഷെഫുകൾ നയിക്കുന്ന തത്സമയ കുക്കിങ് സെഷനുകളും അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ഫിലിപ്പിനോ തുടങ്ങി വിവിധ രുചികളും ലുലു വേൾഡ് ഫുഡ് വീക്കിന്റെ ഭാഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്റെ ഓഫറുകൾ ലഭിക്കും. നവംബർ എട്ടുവരെയാണ് ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ.
ഭക്ഷ്യമേളയോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി പ്രത്യേക സമ്മാനപദ്ധതിയും ലുലു ഒരുക്കിയിട്ടുണ്ട്. "10,000 ട്രോളീസ് – വീ പേ ബാക്ക്' മത്സരത്തിലൂടെ 100 ദിർഹമിന് ഷോപ്പിങ് നടത്തുന്നവർക്ക് തങ്ങളുടെ ഷോപ്പിങ് ട്രോളിയിലെ സാധനങ്ങളുടെ വില സമ്മാനമായി തിരികെ നേടാനുള്ള അവസരമുണ്ട്.









0 comments