Deshabhimani

യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ

found died
വെബ് ഡെസ്ക്

Published on Nov 02, 2026, 07:50 AM | 1 min read

കൊല്ലം : യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മാടൻനട ഭരണിക്കാവ് റജീന നിവാസിൽ അഫ്‌സലിന്റെ ഭാര്യ സായ ഷാജി (26)യാണ് മരിച്ചത്. ശനി രാത്രി 8.30നായിരുന്നു സംഭവം. ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കാറിന്റെ ഇ എം ഐ സായയുടെ സ്വർണംപണയപ്പെടുത്തി അടയ്ക്കണം എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.


പത്തനാപുരം പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ഷാജഹാൻ ബിൽഡിങ്ങിൽ ഷാജഹാന്റെയും റിഹാനിയയുടെയും മകളാണ് സായ. മൂന്നുവർഷം മുമ്പായിരുന്നു സായയുടെ വിവാഹം. കൊല്ലത്ത് ഇലക്ട്രിക്കൽ ഷോപ് നടത്തുകയാണ് അഫ്‌സൽ. അസ്വാഭാവിക മരണത്തിന് ഇരവിപുരം പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home