ad
Deshabhimani

ഒമാനിൽ തൊഴിൽ നിയമലംഘനം; 12,000 പേർ അറസ്റ്റിൽ; 7615 പേരെ നാടുകടത്തി

labour law
avatar
സ്വന്തം ലേഖകൻ

Published on May 25, 2025, 03:32 PM | 1 min read

മസ്‌കത്ത് :ഈ വർഷം ജനുവരിമുതൽ മെയ്‌വരെയുള്ള കാലയളവിൽ തൊഴിൽനിയമം ലംഘിച്ച 12,319 പേർ ഒമാനിൽ അറസ്റ്റിലായതായി അധികൃതർ. ഇതിൽ 7615 പേരെ നാടുകടത്തിയതായും അധികൃതർ അറിയിച്ചു. തൊഴിൽ പരിശോധനകളുടെ കാര്യക്ഷമത ഉറപ്പാക്കാൻ തൊഴിൽ മന്ത്രാലയം ഏൽപ്പിച്ച സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപറേഷന്റെ പരിശോധനയിലാണ്‌ ഇവർ പിടിയിലായത്‌.


തങ്ങളുടെ പരിശോധന യൂണിറ്റ് കഴിഞ്ഞർഷം 23,566 തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി കോർപറേഷൻ സിഇഒ സെയ്ദ് ബിൻ സുലൈമാൻ അൽ അസ്‌മി പറഞ്ഞു. കഴിഞ്ഞ വർഷം 18,053 പേരെ നാടുകടത്തി. ഈ വർഷം ജനുവരിമുതൽ മെയ്‌വരെയുള്ള കാലയളവിലെ നിയമലംഘകരുടെ എണ്ണം 12,319 ആയെന്നും അദ്ദേഹം ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home