Deshabhimani

ജോലിക്കു വരാതെ ശമ്പളം വാങ്ങിയത് 15 വര്‍ഷം: കുവൈത്തില്‍ ഡോക്‌ടര്‍ക്ക് 5 വര്‍ഷം തടവ്

crime
വെബ് ഡെസ്ക്

Published on Mar 07, 2025, 03:45 PM | 1 min read

കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ 15 വർഷമായി വിദേശ രാജ്യത്ത് കഴിഞ്ഞ്‌ ശമ്പളം വാങ്ങിച്ച ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശി ഡോക്‌ടർക്ക് കുവൈത്തിൽ അഞ്ചു വർഷം തടവുശിക്ഷ. മന്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനുമായി ഒത്തുചേർന്നാണ് ഡോക്‌ടർ മാസംതോറും മുഴുവൻ ശമ്പളം കരസ്ഥമാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ലീഗൽ വിഭാഗമാണ് കുറ്റകൃത്യം കണ്ടെത്തിയത്.


ശേഷം, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ ഡോക്‌ടർ മുഴുവൻ ശമ്പളം കരസ്ഥമാക്കിയ കാലയളവിൽ മറ്റൊരു രാജ്യത്ത് താമസിച്ചിരുന്നുവെന്ന് വിമാനത്താവള രേഖകളിൽനിന്ന് തെളിയിക്കപ്പെട്ടു. തുടർന്ന് കേസ് കോടതിയിലേക്ക് കൊണ്ടുപോകുകയും ക്രിമിനൽ കോടതി ഡോക്‌ടർക്ക്‌ 10 ലക്ഷം ദിനാർ പിഴയും അഞ്ചു വർഷത്തെ തടവും ശിക്ഷയായി നൽകുകയും ചെയ്തു. ഇപ്പോഴും വിദേശത്ത്‌ തുടരുന്ന പ്രതിയെ തിരികെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home