Deshabhimani

നവരാത്രി ആഘോഷവേളയിൽ വാഹന വിൽപനയിൽ വൻ കുതിച്ചുചാട്ടം; വിറ്റഴിഞ്ഞത് 10.32 ലക്ഷം യൂണിറ്റുകൾ

navaratri auto
വെബ് ഡെസ്ക്

Published on Oct 23, 2026, 10:01 AM | 1 min read

ന്യൂഡൽഹി : നവരാത്രി ആഘോഷവേളയിൽ രാജ്യത്തെ വാഹന വിൽപനയിൽ വൻ കുതിപ്പ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒമ്പത് ദിവസത്തെ നവരാത്രി കാലയളവിൽ ആകെ 10.32 ലക്ഷം യൂണിറ്റുകളുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. അതായത്, പ്രതിദിനം ശരാശരി 1.15 ലക്ഷം വാഹനങ്ങൾക്കോ അല്ലെങ്കിൽ ഒരു മിനിറ്റിൽ ഏകദേശം 80 വാഹനങ്ങൾക്കോ തുല്യമാണിത്.


ഇരുചക്ര വാഹനങ്ങളുടെ വിൽപനയാണ് പ്രധാനമായും കുതിച്ചുയർന്നത്. അതേസമയം, പാസഞ്ചർ വാനങ്ങളുടെ വിൽപനയിൽ വലിയ മാറ്റമുണ്ടായില്ല. 2025ലെ കണക്കുകളെ അപേക്ഷിച്ച് മൊത്തത്തിലുള്ള വാഹന വിൽപനയിൽ 1.95 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.


ഇരുചക്ര വാഹന വിൽപന 5.78 ശതമാനത്തിൽ വർധിച്ച് 7.60 ലക്ഷത്തിലെത്തി. എന്നാൽ പാസഞ്ചർ വാഹന രജിസ്ട്രേഷൻ 13.66 ശതമാനം ഇടിഞ്ഞ് 1.72 ലക്ഷമായി കുറഞ്ഞു. അതേസമയം വാണിജ്യ വാഹനങ്ങളുടെ വിൽപന 14.21ശതമാനം ഉയർന്ന് 34,120 ലും, ട്രാക്ടർ വിൽപന 8.87 ശതമാനം വർധിച്ച് 20,912 ലുമെത്തി. മിക്ക സംസ്ഥാനങ്ങളിലും ഒക്ടോബർ 20 നായിരുന്ന വാഹന വിൽപനയിൽ കുതിച്ചുചാട്ടം കണ്ടത്. എന്നാൽ കേരളത്തിൽ വിജയദശമി ദിനമായ 21 നാണ് വിൽപന വർധിച്ചത്. ഇതിലൂടെ ഇന്ത്യൻ ഓട്ടോമൊബാൽ വിപണിക്ക് വലിയ ആശ്വാസമുണ്ടായതായാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home