മരുന്ന് തീരുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും നോക്കുകുത്തിയായി സർക്കാർ; എസ്എംഎയിലെ പാളിച്ചകൾ മനഃപൂർവ്വമോ..?

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ചവർക്കുള്ള ജീവൻരക്ഷാമരുന്ന് മാറ്റി നൽകാനുള്ള തീരുമാനം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ബാക്കിപത്രം. മുൻപ് ഉപയോഗിച്ചിരുന്ന മരുന്ന് തീരുന്നു എന്ന് ആശുപത്രികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ല.
മെയ് 19 നു ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറി എൻഎച്ച്എമ്മിന് മെയിൽ അയച്ചിരുന്നു. അന്നുതന്നെ എൻഎച്ച്എമ്മിന്റെ ഭാഗത്ത് നിന്ന് മറുപടിയും ലഭിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തീരുമാനവും ഉണ്ടായില്ല.
എൻഎച്ച്എം മുൻകൈയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി മരുന്ന് സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അതിനുപിന്നാലെ നാറ്റ്‌കോയിൽ നിന്ന് മരുന്ന് വാങ്ങാനുള്ള അടിയന്തര നടപടിയുമായി സർക്കാരും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും രംഗത്തെത്തുകയായിരുന്നു.
ഷോർട് ടെൻഡറിലൂടെയാണ് നാറ്റ്ക്കോയിൽ നിന്നും സർക്കാർ മരുന്ന് വാങ്ങിയതെന്നും ടെക്നിക്കൽ ബിഡ്, ഫിനാൻഷ്യൽ ബിഡ് എന്നിവ സർക്കാർ ഒഴിവാക്കിയെന്നും വിവരമുണ്ട്. തുടർന്ന് ടെൻഡർ നടപടികൾ സെപ്റ്റംബർ 21 വരെ നീട്ടികൊണ്ട് പോയി.
21ന് തന്നെ നാറ്റ്ക്കോയ്ക്ക് ഷോർട് ടെൻഡർ നൽകി. ഇത് സംബന്ധിച്ച് ഒക്ടോബർ 18 ന് സംസ്ഥാനത്ത് മരുന്ന് വിതരണം ആരംഭിച്ചിരുന്നു. സാധാരണയായി ഷോർട്ട് ടെൻഡർ ചെയ്യാറില്ലാത്ത ഒരു മേഖല നാറ്റ്‌കോയ്ക്ക് വേണ്ടി നടപടിക്രമങ്ങൾ മാറ്റുകയായിരുന്നു.








0 comments