Deshabhimani

ഗ്യാനേഷ് കുമാറിനെതിരെ മറ്റു തെരഞ്ഞെടുപ്പ് ഓഫീസർമാർ ക്യാബിനറ്റ് സെക്രെട്ടറിക്ക് കത്തയച്ചു; വിവരാവകാശ രേഖ പുറത്ത്

Gyanesh Kumars 26
വെബ് ഡെസ്ക്

Published on Oct 23, 2026, 11:01 AM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മറ്റു രണ്ടു തെരഞ്ഞെടുപ്പ് ഓഫീസർമാരും ക്യാബിനറ്റ് സെക്രെട്ടറിക്ക് കത്തയച്ചതായി വിവരാവകാശ രേഖ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ 2026 ജൂലൈ 29 ന് കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന് കത്ത് നൽകിയിരുന്നു.


കമ്മിഷനുമായി ചർച്ചചെയ്യുകയോ അഭിപ്രായം ആരായുകയോ ചെയ്യാതെയാണ് ഗ്യാനേഷ് കുമാർ മാറ്റങ്ങൾ വരുത്തുന്നതെന്ന് പരാതിയിലുണ്ട്. ഗ്യാനേഷിനെതിരെ നടപടിയെടുക്കുന്നത് ഉചിതമല്ലെന്നും ഇത്തരം മാറ്റങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടത്തിപ്പിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തുന്ന ഇടപെടലുകളാണെന്നുമാണ് ക്യാബിനറ്റ് സെക്രട്ടറി മറുപടി നൽകിയത്.


അഡ്മിനിസ്ട്രേഷൻ ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ പുനർവിഭജിച്ചതും ഐടി ഡിപ്പാർട്ട്മെന്റിന്റെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റിയതും തങ്ങളോട് ആലോചിക്കാതെയാണെന്ന് കമ്മീഷണർമാർ ചൂണ്ടിക്കാട്ടി.


വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിൽ ഔദ്യോഗിക ഭേദഗതി വരുത്താതെ നിയമപരമായ ഫോമുകളിൽ മാറ്റം വരുത്തിയ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് സുഖ്ബീർ സിംഗ് സന്ധു വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഡിജിറ്റൽ വോട്ടർ ഡാറ്റാബേസിന്റെ കേന്ദ്രീകരണത്തിലും സുതാര്യതയിലും ഇരുവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home