അറിഞ്ഞോ? രണ്ട് ദിവസത്തിനിടെ സ്വർണത്തിന് 2,640 രൂപ കുറഞ്ഞു

തിരുവനന്തപുരം : സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി ഇന്നും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയും, ഒരു പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമാണ് ഇന്നത്തെ വില. വില കുറഞ്ഞെങ്കിലും 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,12,995 രൂപ ചെലവാക്കണം.
ഇന്നലെയും സ്വർണത്തിന്റെ വില കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും, ഒരു പവന് 1,240 രൂപ കുറഞ്ഞ് 1,05,880 രൂപയുമായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. കേരളത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് സ്വർണത്തിന് വില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ ആവശ്യമനുസരിച്ച് വില കൂട്ടുന്നതും കുറയ്ക്കുന്നതും ഇത്തരം അസോസിയേഷനുകളാണ്.
പത്ത് ദിവസത്തെ സ്വർണവില (ഗ്രാം)
ഒക്ടോബർ - 23 - ₹13,060 (₹175 കുറഞ്ഞു)
ഒക്ടോബർ - 22 - ₹13,235
ഒക്ടോബർ - 21 - ₹13,390
ഒക്ടോബർ - 20 - ₹13,390
ഒക്ടോബർ - 19 - ₹13,570
ഒക്ടോബർ - 18 - ₹13,535
ഒക്ടോബർ - 17 - ₹13,535
ഒക്ടോബർ - 16 - ₹13,515
ഒക്ടോബർ - 15 - ₹13,515
ഒക്ടോബർ - 14 - ₹13,590








0 comments