രണധീരർക്ക് രക്‌താഭിവാദ്യം; പോരാളികളുടെ ഓർമപുതുക്കി പുന്നപ്ര

പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
ആലപ്പുഴ: ചൊരിമണലിൽ പൊരുതിവീണ രണധീരരുടെ ഓർമപുതുക്കി പുന്നപ്ര. സമരഭൂമിയിലെ ബലികുടീരത്തിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി.
ദിവാന്റെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനെതിരെ തൊഴിലാളിവർഗം വീരോചിതപോരാട്ടം നടത്തിയതിന് എട്ടുപതിറ്റാണ്ട് തികയുന്ന ദിവസമായിരുന്നു വീരസ്മരണ. പിറന്നനാട്ടിൽ മനുഷ്യരായി ജീവിക്കാനും സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ എന്നിവയ്‌ക്കുമായി അലകായുധങ്ങളേന്തി സർ സിപിയുടെ യന്ത്രത്തോക്കുകളെ നേരിട്ട ധീരർക്ക് നാടൊന്നാകെ രക്‌താഭിവാദ്യം അർപ്പിച്ചു.
പകൽ മൂന്നിന് രക്തസാക്ഷി നഗറിൽനിന്ന് ദീപശിഖാ റിലേ ആരംഭിക്കും. വൈകിട്ട് ആറിന് സമരഭൂമിയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്‌തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് അഞ്ചിന് പുഷ്‌പാർച്ചനയും തുടർന്ന് അനുസ്‌മരണ സമ്മേളനവും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ സംസാരിക്കും. 25 ന് മേനാശേരിയിലും 26 ന് മാരാരിക്കുളത്തും പുഷ്‌പാർച്ചനയും സമ്മേളനവും നടക്കും. 27 ന് വയലാർദിനത്തിൽ ദീപശിഖാറിലേ, പുഷ്‌പാർച്ചന, പൊതുസമ്മേളനം എന്നിവ നടക്കും.









0 comments