Deshabhimani

സൗദിയിൽ ഹൂതി ആക്രമണം രൂക്ഷം; ക്രൂഡ് ഓയിൽ വില ഉയർന്നു

Crude OIl Price Surges
വെബ് ഡെസ്ക്

Published on Oct 23, 2026, 12:19 PM | 1 min read

ദുബായ് : സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങൾ പശ്ചിമേഷ്യയിൽ നിന്നുള്ള ഊർജ വിതരണത്തിൽ കൂടുതൽ തടസങ്ങൾ ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് വെള്ളിയാഴ്ച അസംസ്കൃത എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 58 സെന്റ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 113.75 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 66 സെന്റ് അഥവാ 0.7 ശതമാനം ഉയർന്ന് 100.13 ഡോളറിലെത്തി.


മെയ് 4ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് വില വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം ആഴ്ചയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ. അതേസമയം രണ്ടാഴ്ചത്തെ നേട്ടങ്ങൾക്ക് ശേഷം ഡബ്ല്യൂടിഐ താഴ്ന്ന നിലയിലേക്ക് നീങ്ങുകയാണ്.


ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അരാംകോയ്ക്ക് നെരയും യെമനിലെ ഹൂതി വിമതരുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതോടെ ബഹ്‌റൈനിനടുത്തുള്ള ദഹ്‌റാനിലുള്ള ആസ്ഥാനം ഒഴിപ്പിക്കാൻ വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്.


ചെങ്കടലിലെ പ്രധാന കപ്പൽ ഗതാഗത കേന്ദ്രമായ ബാബ് എൽ-മന്ദേബിലേക്കും ഹൂതികൾ അതിക്രമിച്ചു കയറിയതിനെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ലിബിയയിൽ, ഹമാദ, തഹാറ എണ്ണപ്പാടങ്ങളിൽ നിന്ന് സാവിയ തുറമുഖത്തേക്കുള്ള എണ്ണ പൈപ്പ്‌ലൈൻ വാൽവ് അടച്ചുപൂട്ടിയതിനാൽ രണ്ട് എണ്ണപ്പാടങ്ങളിലെയും ഉല്പാദനം കുറഞ്ഞിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home