പരീക്ഷണ ലേബലുള്ള മരുന്ന് കുഞ്ഞുങ്ങൾക്ക്: ന്യായീകരിച്ച് മന്ത്രി; തിരിച്ചെടുത്തത് സംശയം ഉണ്ടാകാതിരിക്കാനെന്ന്

കെ മുരളീധരൻ
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. സംശയങ്ങളുണ്ടാകണ്ട എന്ന് വിചാരിച്ചാണ് ആ മരുന്നുകൾ തിരിച്ചെടുത്തതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വിചിത്രവാദം ഉയർത്തി.
നാറ്റ്‌കോ ഫാർമയുടെ ‘ഫിസിഷ്യൻസ് സാമ്പിൾസ്: ക്ലിനിക്കൽ ട്രയൽസ് ഒൺലി' എന്ന് രേഖപ്പെടുത്തിയ മരുന്നുകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. മരുന്ന് വാങ്ങാനുള്ള ആരോഗ്യവകുപ്പ് ഉത്തരവിൽ, കെഎംഎസ്‌സിഎൽ വഴി മാത്രമേ അഗീകൃതമായി മരുന്ന് സംഭരിക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്ന് നിർദേശമുണ്ട്. എന്നാൽ, രോഗികൾക്ക് നൽകിയത് കെഎംഎസ്‌സിഎൽ വഴിയെത്തിച്ച മരുന്നല്ല. ഡോക്ടർമാർക്ക് കമ്പനികൾ നൽകിയ സാമ്പിൾ രോഗികൾക്ക് നൽകിയത് ഗുരുതര വീഴ്‌ചയാണ്. ഇതിനെയാണ് ഒഴുക്കൻമട്ടിൽ മന്ത്രി ന്യായീകരിച്ചത്. നാറ്റ്‌കോയുടെ മരുന്ന് തന്നെ നൽകുമെന്നും മരുന്നിന്റെ വിശ്വാസ്യതയിൽ ഒരു സംശയവുമില്ലെന്നും മുരളീധരൻ ആവർത്തിച്ചു.
കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ നൽകിയത് ഗൗരവമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറരുന്നു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു.







0 comments