വിദ്യാർഥികൾ തമ്മില്‍ തര്‍ക്കം; ചണ്ഡിഗഡിൽ 17 കാരനെ വെടിവെച്ച് കൊന്നു

ചണ്ഡിഗഡ് : ചണ്ഡിഗഡിൽ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 17 കാരൻ മരിച്ചു. സെക്ടർ 22 ൽ വ്യാഴാഴ്ച രാത്രിയാണ് വെടിവെയ്പ്പ് നടന്നത്. സംഭവത്തിൽ മറ്റൊരു വിദ്യാർഥിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സെക്ടർ 22 സ്വദേശിയായ നൈതിക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ്ങിൽ മറ്റ് രണ്ട് പേരോടൊപ്പം ഓട്ടോറിക്ഷയ്ക്കുള്ളിൽ ഇരിക്കുന്നതിനിടെ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ നൈതികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.









0 comments