Deshabhimani

ഫിലിപ്പിൻസിൽ പരിശീലനത്തിനിടെ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു

philipines.
വെബ് ഡെസ്ക്

Published on Oct 24, 2026, 03:10 PM | 1 min read

മനില : ഫിലിപ്പിൻസിൽ പരിശീലനത്തിനിടെ രണ്ട് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പൈലറ്റുമാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മനിലയുടെ തെക്ക് ഭാ​ഗത്തുള്ള ഫെർണാണ്ടോ എയർബേസിലാണ് അപകടമുണ്ടായതെന്ന് ഫിലിപ്പിൻസ് എയർ ഫോഴ്സ് അറിയിച്ചു.


എസ്എഫ് - 260 വിഭാ​ഗത്തിൽപ്പെട്ട സിം​ഗിൾ പ്രൊപ്പെല്ലറുള്ള വിമാനങ്ങളാണ് തകർന്നത്. രണ്ട് വിമാനങ്ങളും വ്യോമതാവളത്തിന്റെ പരിധിക്കുള്ളിലാണ് തകർന്നുവീണതെന്നും മറ്റാർക്കും പരിക്കേറ്റിട്ടില്ലെന്നും ഫിലിപ്പീൻസ് വ്യോമസേന വക്താവ് കേണൽ ആൽവിൻ കാപിൻഗ്വിയൻ ശനിയാഴ്ച അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.


അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി വ്യോമസേനയുടെ എസ്‌എഫ്-260 വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home