കലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: സാങ്കേതിക കാരണങ്ങളാൽ കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇന്റെർണൽ, പ്രാക്റ്റിക്കൽ, വൈവ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നും അധികൃതർ അറിയിച്ചു.
ഇടിമിന്നലിൽ ഇന്റർനെറ്റ് സംവിധാനം നിലച്ചതോടെ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും കലിക്കറ്റ് സർവകലാശാല മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് പരീക്ഷാഭവനിലെ ഇന്റർനെറ്റ് സംവിധാനം നിലച്ചത്. പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ ഏഴിന് അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ വ്യാഴാഴ്ച രാത്രിയോടെ സർവകലാശാല തീരുമാനമെടുത്തത്.









0 comments