കെനിയയില്‍ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേരെ കാണാനില്ല

നെയ്റോബി : കെനിയൻ തലസ്ഥാനമായ നെയ്റോബിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നിരവധി പേരെ കാണാനില്ല. പത്തിലേറെ നിലകളുള്ള കെട്ടിടമാണ് തകർന്നുവീണത്.
നെയ്റോബിലെ ഈസ്റ്റ്ലീ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് ആദ്യം തകർന്നത്. തൊട്ടുപിന്നാലെ കെട്ടിടം പൂർണമായി നിലംപൊത്തുകയായിരുന്നു. കെട്ടിടം തകരുമ്പോൾ മുകളിലത്തെ നിലകളിൽ പത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, അവർ നിസര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടുടുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ പ്രവർത്തിച്ചിരുന്ന കടകളിലുണ്ടായിരുന്നവരെയാണ് കാണാതായിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.








0 comments