ഊട്ടി - മേട്ടുപ്പാളയം റോഡിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ 150 ലധികം വിദ്യാർഥികളെ രക്ഷപ്പെടുത്തി

കോയമ്പത്തൂർ : മേട്ടുപ്പാളയം-ഊട്ടി റോഡിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 150 ലധികം സ്കൂൾ വിദ്യാർഥികളെ രക്ഷപ്പെടുത്തി. കേരളത്തിലെ പാലക്കാട്ടുനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർഥികളുടെ ബസാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയത്.
മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് കുടുങ്ങിയ വിദ്യാർഥികളെ അഗ്നിരക്ഷാസേനാംഗങ്ങൾ കയർ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വെള്ളി, ശനി ദിവസങ്ങളിലായി പെയ്ത കനത്ത മഴയെത്തുടർന്നാണ് മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ ശനിയാഴ്ച രാവിലെയോടെ ശക്തിപ്പെടുകയും മേട്ടുപ്പാളയം - ഊട്ടി പാതയിൽ പത്തിലധികം ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടാവുകയുമായിരുന്നു. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.








0 comments