Deshabhimani

നീലഗിരിയിൽ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഡ്രൈവർ മരിച്ചു, കണ്ടക്ടർക്ക് ഗുരുതര പരിക്ക്

neelagiriaccident

നീലഗിരിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ബസും രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിരക്ഷാസേനാംഗങ്ങളും|Photo:NDTV

വെബ് ഡെസ്ക്

Published on Oct 24, 2026, 05:48 PM | 1 min read

നീലഗിരി : തമിഴ്‌നാട്ടിലെ നീലഗിരിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബസ് മണ്ണിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. കൂനൂരിൽനിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിനു മുകളിലേക്ക് മണ്ണും മരങ്ങളും വീണാണ് അപകടം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.


ഡ്രൈവർ ജനകരാജും കണ്ടക്ടർ കേശവനുമാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും അപകടത്തിന് മുമ്പ് ഇറങ്ങിയിരുന്നു. പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്.


മണ്ണിനും മരങ്ങൾക്കുമിടയിൽ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവർ മരിച്ചു. ബസിൽ മറ്റ് യാത്രക്കാരില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം തുടർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home