ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി : അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേൺസി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. യൂത്ത്‌ഫുൾ ബീറ്റിനൊപ്പം നായകന്റെയും നായികയുടെയും പ്രണയം ആഘോഷിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.
ഗാനത്തിന്റെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് അനുഷ വിശ്വനാഥനാണ്. കൃഷ്ണയും സെബ ടോമിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘96’, ‘സോളോ’, ‘മെയ്യഴകൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോവിന്ദ് വസന്തയുടെ സംഗീതം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
‘ജൂൺ’, ‘മധുരം’ എന്നീ സിനിമകൾക്കും ‘കേരള ക്രൈം ഫയൽസ്’ എന്ന ഹിറ്റ് പരമ്പരയ്ക്കും ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന ചിത്രമാണിത്. ഒരിടവേളയ്ക്കുശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി തിരിച്ചെത്തുന്ന ചിത്രം നൊസ്റ്റാൾജിയ ഉണർത്തുന്ന റൊമാന്റിക് കോമഡി (റോം-കോം) ആയാണ് ഒരുങ്ങുന്നത്. പുതുമുഖം ലക്ഷ്മി ജ്യോതിഷാണ് നായിക. കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി ലാൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു.
മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കി. ‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് എഡിറ്റിങ് നിർവഹിക്കുന്നത്. അഹമ്മദ് കബീർ ചിത്രങ്ങളിലെ ദൃശ്യഭംഗിക്ക് പിന്നിൽ പ്രവർത്തിച്ച ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ.
കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ ഡിസൈൻ: ശരത് കുമാർ കെവി. പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്. കോസ്റ്റ്യൂം: മഷർ ഹംസ. മേക്കപ്പ്: റോണക്സ് സേവ്യർ. ഗാനരചന: വിനായക് ശശികുമാർ. കളറിസ്റ്റ്: ശ്രീക് വാര്യർ. വിഎഫ്എക്സ്: ഡിജിബ്രിക്സ്. സ്റ്റിൽസ്: അർജുൻ തോമസ്. പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ. വിഷ്വൽ പ്രമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി. പിആ.ഒ: അപർണ ഗിരീഷ്.








0 comments