കുഞ്ഞാലിക്കുട്ടിയുടെ കാറുകൾക്ക് ഒരേ നമ്പർ കിട്ടിയതോടെ സമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചു; പരിഹാസവുമായി കെടി ജലീൽ

കെ ടി ജലീൽ(ഇടത്), പി കെ കുഞ്ഞാലിക്കുട്ടി(വലത്)
തിരുവനന്തപുരം: വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് കാറുകൾക്കും കേരളം സ്റ്റേറ്റ് 2 എന്ന ബോർഡ് വയ്ക്കാനുള്ള അനുമതി നൽകിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് മുൻ മന്ത്രി കെടി ജലീൽ. കുഞ്ഞാലിക്കുട്ടിയുടെ റെയ്ഞ്ചറോവർ, ബെൻസ്, ഇന്നോവ എന്നിങ്ങനെ മൂന്ന് കാറുകൾക്കും കേരളം സ്റ്റേറ്റ് 2 എന്ന ബോർഡ് വച്ച് സഞ്ചരിക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ ഇന്ന് നൽകിയത്.
ഈ അനുമതി ലഭിച്ചതോടെ കഴിഞ്ഞ പത്തുവർഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചുവെന്ന് കെടി ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രൂക്ഷവിമർശനങ്ങൾ ഉയർത്തിയത്. ഈ സർക്കാർ ഉത്തരവിനെ തുടർന്ന് ലീഗ് വിളിച്ചു ചേർത്ത മതസംഘടനാ നേതാക്കളുടെ അടിയന്തിര യോഗം പൂക്കി സർക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു.
ഇതിലും വലിയൊരു അംഗീകാരം വർത്തമാന ഇന്ത്യയിൽ മുസ്ലിം സമുദായത്തിന് വേറെ കിട്ടാനില്ലെന്ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ റെയ്ഞ്ചറോവർ, ബെൻസ്, ഇന്നോവ എന്നീ 3 കാറുകൾക്ക് "കേരള സ്റ്റേറ്റ് 2" ബോർഡ് വെക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ കഴിഞ്ഞ പത്തുവർഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കൾ അറിയിച്ചു.
ഈ സർക്കാർ ഉത്തരവിനെ തുടർന്ന് ലീഗ് വിളിച്ചു ചേർത്ത മതസംഘടനാ നേതാക്കളുടെ അടിയന്തിര യോഗം പൂക്കി സർക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു. ഇതിലും വലിയൊരു അംഗീകാരം വർത്തമാന ഇന്ത്യയിൽ മുസ്ലിം സമുദായത്തിന് വേറെ കിട്ടാനില്ലെന്ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു








0 comments