Deshabhimani

ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ; ലുലു ഗ്രൂപ്പിനെ പറ്റിച്ച് തട്ടിയത് 1.64 കോടി രൂപ

Cyber Security Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 24, 2026, 07:16 PM | 1 min read

 കൊച്ചി : ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. 1.64 കോടി രൂപയാണ് ഇത്തരത്തിൽ ലുലു ഗ്രൂപ്പിൽ നിന്നും വ്യാജ ഇ മെയിൽ വഴി തട്ടിയെടുത്തത്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ലുലു ഗ്രൂപ്പുമായി വർഷങ്ങളായി വ്യാപാര ബന്ധമുള്ള ഇറ്റലിയിലെ ഐഇ പാർക്ക് എസ്ആർഎൽ (IE Park S.R.L) എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തോട് സാമ്യമുള്ള ഇ മെയിൽ വിലാസങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.


സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ​ഈ 27 ദിവസങ്ങൾക്കിടയിലാണ് 1.64 കോടി രൂപ തട്ടിയെടുത്ത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് തട്ടിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home