Deshabhimani

മുൻപ് പാസ്പോർട്ട് കണ്ടുകെട്ടിയതുകൊണ്ടുമാത്രം ഒരാൾക്ക് പുതിയ പാസ്പോർട്ട് നിഷേധിക്കാനാകില്ല: ഹൈക്കോടതി

Passport.jpg
വെബ് ഡെസ്ക്

Published on Oct 24, 2026, 07:39 PM | 1 min read

കൊച്ചി: പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെച്ച് എടുത്ത പാസ്‌പോർട്ട് കണ്ടുകെട്ടി എന്നതുകൊണ്ട് മാത്രം, ആ വ്യക്തിക്ക് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കില്ലെന്ന് കേരള ഹൈക്കോടതി.


പാസ്‌പോർട്ട് അതോറിറ്റി അത്തരം അപേക്ഷകൾ പാസ്‌പോർട്ട് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പരിഗണിക്കേണ്ടതാണെന്നും ഹൈക്കോടതി പറഞ്ഞു. മുൻപ് പാസ്‌പോർട്ട് കണ്ടുകെട്ടിയ ഉത്തരവിനെതിരെ അപേക്ഷകൻ അപ്പീൽ നൽകിയില്ല എന്ന കാരണത്താൽ മാത്രം പുതിയ പാസ്‌പോർട്ടിനായുള്ള അപേക്ഷ തടഞ്ഞുവെക്കാൻ പാടില്ല.


മുൻപ് കണ്ടുകെട്ടിയത് ഒരാളെ ആജീവനാന്തം പാസ്പോർട്ടെടുക്കുന്നതിൽ നിന്ന് വിലക്കാനുള്ള കാരണമായി കാണാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.


എഫ്ഐആർ അന്വേഷണ ഘട്ടത്തിലാണെങ്കിൽ, അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയോ കോടതി കേസ് ഫയലിൽ സ്വീകരിക്കുകയോ ചെയ്യാത്തിടത്തോളം കാലം കേസ് തീർപ്പുകല്പിക്കാതെ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നൽകാൻ വിസമ്മതിക്കാനോ കണ്ടുകെട്ടാനോ പാടില്ല.


ക്രിമിനൽ കോടതിയുടെ മുന്നിൽ മറ്റു കേസുകൾ നിലവിലുണ്ടെങ്കിലും മാത്രമേ ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുള്ളൂ എന്നും ഹൈക്കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home