Deshabhimani

'വിദേശത്താണ് ജോലി, പോയില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കും'; അനുമതി തേടി തച്ചങ്കരി ഹൈക്കോടതിയിൽ

Tomin Thachankary
വെബ് ഡെസ്ക്

Published on Oct 24, 2026, 08:10 PM | 1 min read

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഷാർജയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണെന്നും പോകാൻ കഴിഞ്ഞില്ലെങ്കിൽ ഉപജീവനത്തെ ബാധിക്കുമെന്നും തച്ചങ്കരി ഹർജിയിൽ പറയുന്നു. എന്നാൽ, ജയിലിൽനിന്ന് ഇപ്പോൾ ഇറങ്ങിയതല്ലേയുള്ളൂവെന്നായിരുന്നു കോടതിയുടെ ചോദ്യം. വിഷയത്തിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച കോടതി, അതിനുശേഷമായിരിക്കും ഹർജി പരിഗണിക്കുക. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിട്ടുപോകരുതെന്ന വ്യവസ്ഥയിൽ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്.


യുഎഇയിലേക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി നൽകണമെന്നും അല്ലെങ്കിൽ, ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെയുള്ള സമയത്ത് യുഎഇയിലേക്ക് പോകാൻ അനുമതി നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദന കേസിൽ കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതി തച്ചങ്കരിയെ 4 വർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home