Deshabhimani

പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

lightning
വെബ് ഡെസ്ക്

Published on Oct 24, 2026, 08:44 PM | 1 min read

തിരുവനന്തപുരം : പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരിക്കേറ്റവരെ പാറശാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് പെയ്ത കനത്ത മഴയില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നു.


ശോഭ, രേഖ, സെലിന്‍ മേരി, ജയ, സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ശനിയാഴ്ച വൈകിട്ട് ഏകദേശം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽ തീപിടിക്കുകയും ഡിപ്പോയിലെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കേടാവുകയും ചെയ്തു. ജോലി കഴിഞ്ഞ് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home