Deshabhimani

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; അഴ്സണലിനും ഫുൾഹാമിനും ജയം

epl

Photo:Getty Images

വെബ് ഡെസ്ക്

Published on Oct 24, 2026, 09:46 PM | 1 min read

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അഴ്സണൽ. കോവൻട്രി സിറ്റിയെ ഒരു ഗോളിന് വീഴ്ത്തി ഫുൾഹാമും വിജയം സ്വന്തമാക്കി.


സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ ആഴ്സണൽ ലീഡ് നേടി. മാർട്ടിൻ ഒഡെഗാർഡ് എടുത്ത കോർണർ കിക്കിനിടെ പന്ത് ക്രോസ്‌ബാറിൽ തട്ടി മടങ്ങിയെങ്കിലും ആഴ്സണൽ പന്ത് വലയിലെത്തിച്ച് ലീഡ് നേടി.


68-ാം മിനിറ്റിൽ ബെൻ വൈറ്റിന്റെ ക്രോസിൽ ഗബ്രിയേൽ ഹെഡറിലൂടെ രണ്ടാം ഗോളും നേടി. ഓഫ്‌സൈഡ് പരിശോധനയ്ക്കു ശേഷമാണ് ഗോൾ അനുവദിച്ചത്. ഇതോടെ 2–0ന്റെ ജയവുമായി അഴ്സണൽ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.


കോവൻട്രി സിറ്റിക്കെതിരായ മത്സരത്തിൽ ഫുൾഹാമിന്റെ വിജയഗോൾ നേടിയത് ഓസ്കർ ബോബ് ആണ്. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. 17-ാം മിനിറ്റിൽ ഫുൾഹാമിന്റെ ജോഷ് കിങ്ങിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.


രണ്ടാം പകുതിയിൽ 79-ാം മിനിറ്റിൽ കോർണറിൽനിന്ന് ജോഷ് കിങ് നൽകിയ പാസിൽ ഓസ്കർ ബോബ് ഇടംകാലുകൊണ്ട് പന്ത് വലയിലെത്തിച്ചു. സമനിലയ്ക്കായി കോവൻട്രി ശ്രമിച്ചെങ്കിലും ഫുൾഹാം പ്രതിരോധം മറികടക്കാനായില്ല. മത്സരം 1–0ന് ജയിച്ച ഫുൾഹാം മൂന്ന് പോയിന്റുകൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home