മയക്കു മരുന്നിനെതിരെ ഒരു സിനിമയും ഗാനവും

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയസന്ദേശവുമായി പുറത്തിറങ്ങുന്ന സിനിമയും ഗാനവും ശ്രദ്ധനേടുന്നു. മയക്കുമരുന്നിനെതിരെ ഒരു ജനകീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി വരുന്ന "ഉദയം കാത്ത് " എന്ന സിനിമയിൽ ലഹരിക്കെതിരെ പുതിയ സന്ദേശം നൽകുന്ന ഒരു ഗാനം തന്നെയുണ്ട്.
സിനിമ പിന്നണി ഗാനരംഗത്ത് കന്നിക്കാരിയായ ജിദ ഫൈസലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ക്ഷേമ കെ തോമസ് എഴുതി സി രാജി സംഗീതം നൽകിയ ഈ ഗാനം ആരംഭിക്കുന്നത് " വീട് മുടിക്കും നാട് മുടിക്കും ലഹരിക്കിനി ഇടമില്ല.... " എന്നാണ്.
സംഗീതം ആസ്വദിക്കുന്നവർ ഈ ഗാനം ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്ന ഈ സിനിമ ജോസ് കുടിലിൽ കുറുപ്പന്തറയാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 30 ന് ഈ ചിത്രം തീയറ്ററുകളിലെത്തും.








0 comments