ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു, വ്യാപക അറസ്റ്റ്

പാരിസ് : വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ ഫ്രാൻസിൽ നടക്കുന്ന പ്രക്ഷോഭം കനക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതിഷേധങ്ങളുടെ ഭാഗമായി 135 പേരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ലെഡ് പെല്ലറ്റുകൾ, സ്റ്റീൽ ബോൾ, സ്ലിംഗ് ഷോട്ട് തുടങ്ങിയവയും പിടിച്ചെടുത്തവയിലുണ്ട്. ഹെലികോപ്റ്റർ, ജലപീരങ്കി എന്നിവയുടെ സഹായത്തോടെയാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണങ്ങളിൽ ഏകദേശം മൂവായിരത്തോളം കടകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു.
ഫ്രാൻസിലാണ് പ്രതിഷേധം ഏറ്റവും ശക്തമായി പ്രകടമായത്. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുന്നതിൽ സർക്കാരുകളുടെ സാമ്പത്തികനയങ്ങൾ പരാജയപ്പെടുന്നതിനെതിരെ ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭം ഇറ്റലി, ബെൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നിവിടങ്ങളിലും പടരുകയാണ്.








0 comments