Deshabhimani

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

Fire.jpg

ജനൽ മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന

വെബ് ഡെസ്ക്

Published on Oct 24, 2026, 09:15 PM | 1 min read

നിലമ്പൂർ: വീടിനുള്ളിൽ വാതിൽ ലോക്കായി കുടുങ്ങിയ രണ്ടുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നിലമ്പൂർ മയ്യന്താണിയിലെ പുന്നപ്പാല ഷെഫിൻ്റെ വീട്ടിലായിരുന്നു സംഭവം.


കുട്ടി മുറിക്കുള്ളിൽ കളിക്കുന്നതിനിടെ വാതിൽ ലോക്കാവുകയായിരുന്നു. തുടർന്ന് നിലമ്പൂർ അഗ്നിരക്ഷാസേനയെത്തി ജനലിന്റെ കമ്പി മുറിച്ചുമാറ്റിയാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്.


സ്റ്റേഷൻ ഓഫീസർ കെ പി ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ യൂസഫലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home