ലാലിഗ; എൽച്ചെയ്ക്ക് തകർപ്പൻ ജയം; റയോ വയ്യകാനോയെ വീഴ്ത്തിയത് 3–0ന്

ടീം എൽച്ചെ| Photo: Getty Images
മാഡ്രിഡ് : ലാലിഗയിൽ റയോ വയ്യകാനോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് എൽച്ചെ. റയോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡി വയ്യക്കാസിൽ നടന്ന മത്സരത്തിൽ ഫെഡറിക്കോ റെഡോണ്ടോ, ഫെർ നിനോ, ജെർമാൻ വലേറ എന്നിവരാണ് എൽച്ചെയ്ക്കായി ഗോൾ നേടിയത്.
23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റെഡോണ്ടോയാണ് എൽച്ചെയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 36-ാം മിനിറ്റിൽ ലഭിച്ച മറ്റൊരു പെനാൽറ്റി ഫെർ നിനോ ലക്ഷ്യത്തിലെത്തിച്ചതോടെ എൽച്ചെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നേടി.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ റയോ വയ്യകാനോ ശ്രമിച്ചെങ്കിലും എൽച്ചെ പ്രതിരോധം മറികടക്കാനായില്ല. 68-ാം മിനിറ്റിൽ ജെർമാൻ വലേറ കൂടി ഗോൾ നേടിയതോടെ എൽച്ചെ വിജയം ഉറപ്പിച്ചു.
38-ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും പാഥെ സിസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. മൂന്ന് ഗോളിന്റെ ജയത്തോടെ എൽച്ചെ പോയിന്റുകൾ സ്വന്തമാക്കി.








0 comments