Deshabhimani

ബൈക്ക് യാത്രികന് മേല്‍ ഓഡി കാര്‍ കയറ്റിയിറക്കി ബിജെപി നേതാവ്; യുപിയില്‍ യുവാവ് കൊല്ലപ്പെട്ടു

up
വെബ് ഡെസ്ക്

Published on Oct 24, 2026, 05:58 PM | 1 min read

അലി​ഗഡ്: ഉത്തർപ്രദേശിലെ അലി​ഗഡിൽ ബിജെപി നേതാവ് ബൈക്ക് യാത്രികന് മേൽ കാർകയറ്റി കൊലപ്പെടുത്തി. മനോജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.


ഒക്ടോബർ 20 രാത്രി പതിനൊന്നിന് ബന്നാദേവി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുൻ ബിജെപി ജില്ലാ പ്രസിഡന്റ് ദേവരാജ് സിങ്ങിന്റെ പേരിലുള്ള ഓഡി കാർ ബൈക്കിൽ പോവുകയായിരുന്ന മനോജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം വാഹനം പിറകോട്ടെടുത്ത് ഒട്ടും മടിക്കാതെ വീണുകിടക്കുന്ന യുവാവിന്റെ മുകളിലൂടെ കയറ്റിയിറക്കി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ കല്ലുകളെറിഞ്ഞ് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും കാറുമായി രക്ഷപ്പെടുകയായിരുന്നു.


റോഡിലൂടെ സഞ്ചരിക്കവെ ഹോൺ അടിച്ചതിനെയും വാഹനം കടന്നുപോകാന്‍ വഴിതരാത്തതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home