Deshabhimani

മരുന്നുമില്ല സ്കാനിങ്ങുമില്ല; പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ രോഗികൾക്ക് ദുരിതക്കയം

ESI.jpg
വെബ് ഡെസ്ക്

Published on Oct 24, 2026, 05:39 PM | 1 min read

തിരുവനന്തപുരം: പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ രോഗികൾക്ക് ദുരിതക്കയം. ലക്ഷങ്ങൾ മുടക്കി നിർമിച്ച സ്കാനിംഗ് - കീമോ യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. മരുന്നിന്റെയും സൗകര്യങ്ങളുടെയും കുറവുകാരണം ജനങ്ങൾ വലയുകയാണ്. പല വാർഡുകളിലും പൂച്ച പെറ്റുകിടക്കുകയാണ്.


വാർഡുകളിൽ നിരവധിയാളുകൾ ഉപയോഗിക്കുന്നത് വൃത്തിഹീനമായ ശുചിമുറികളായത് രോഗികൾക്കുള്ളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികൾ കൂടുതൽ അസുഖങ്ങളുമായി ആശുപത്രി വിടേണ്ട സ്ഥിതിയാണ് ഇപ്പോൾ.


ഇൻജക്ഷൻ, ഡ്രിപ്പ്, ഷുഗർ പരിശോധിക്കുന്ന സ്ട്രിപ്പ് എന്നിവ ഉൾപ്പെടെയുള്ള ഒരു ആവശ്യസാധനങ്ങളും ആശുപത്രിയിൽ ലഭ്യമല്ല. മിക്ക ആവശ്യവസ്തുക്കളും ഭീമമായ തുക നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.


ഡോക്ടർമാരുടെ കുറവും രോഗികളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഡോക്ടറില്ലാത്തതിനാൽ അൾട്രാസൗണ്ട് സ്കാനിങ്ങും മുടങ്ങിയിരിക്കുകയാണ്. പുറത്തുനിന്ന് ഇത്തരം സ്കാനിങ്ങുകൾ നടത്താൻ വലിയ വില നൽകേണ്ടിവരുമെന്നതിനാൽ പലരും ഡിസ്ചാർജ് വാങ്ങി പോകുന്ന നിലയാണുള്ളത്.


സംസ്ഥാനത്താകെ പല ആശുപത്രികളിലും സാങ്കേതികതകരാറുകൾ കാരണം സ്കാനിംഗ് - എക്സ് റേ യൂണിറ്റുകൾ മാസങ്ങളോളം അടഞ്ഞുകിടക്കുന്ന സ്ഥിതി നിലവിലുണ്ട്. പലയിടത്തും ഡോക്ടർമാരില്ലാതെ രോഗികളെ തിരിച്ചയക്കുന്ന അവസ്ഥയുമുണ്ട്.


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലായതിന്റെ മറ്റൊരുദാഹരണമായി ഇഎസ്‌ഐ ആശുപത്രിയും മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home