സർക്കാർ 1,500 കോടി രൂപ കൂടി കടമെടുക്കുന്നു; അഞ്ച് മാസത്തിനിടെ 12-ാമത്തെ കടമെടുപ്പ്

തിരുവനന്തപുരം: ഭരണത്തിലേറി അഞ്ച് മാസം പൂർത്തിയാവുമ്പോഴേക്കും കടമെടുത്ത് കൂട്ടി യുഡിഎഫ് സർക്കാർ. 1,500 കോടി രൂപയാണ് ഇത്തവണത്തെ കടമെടുക്കുന്നത്. ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഇൗ മാസത്തെ രണ്ടാമത്തേ യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമുള്ള പന്ത്രണ്ടാമത്തേയും കടമെടുപ്പാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനത്തിന്റെ കടം 35,546.18 കോടിയായതായി.
യുഡിഎഫ് അധികാരത്തിലെത്തിയതോടെ സെപ്‌തംബറിൽ മാത്രം 5,800 കോടി രൂപ കടമെടുത്തു. ഒക്‌ടോബറിൽ 1,000 കോടി രൂപ കടമെടുത്തിരുന്നു. ഇൗ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ വായ്‌പാപരിധിയായി കേന്ദ്രസർക്കാർ നിശ്‌ചയിച്ചത് 56413.06 കോടിയാണ്.
ആറുമാസം ബാക്കിയുണ്ടെങ്കിലും ഇതിന്റൈ 61.37 ശതമാനം ഇതിനകമെടുത്തു. ഇതോടെ അതീവഗുരുരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആൾട്ടർനേറ്റീവ് ഉണ്ടെന്ന പറഞ്ഞ സതീശൻ ഓരോ മാസവും കടം വാങ്ങിക്കൂട്ടുകയാണ്. വരുമാനം വർധിപ്പിക്കാതെ പൂർണമായും കടമെടുപ്പിനെയാണ് സർക്കാർ ആശ്രയിക്കുന്നത്. പ്രതിമാസം ശരാശരി 3000 കോടി രൂപയുടെ മുകളിലാണ് കടമെടുപ്പ്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം അനുവദിക്കുന്ന പരിധിയിലും താഴെയാണ് കടമെടുത്തിരുന്നതെങ്കിലും സംസ്ഥാനം കടക്കെണിയിലാണ് എന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ പ്രചരിപ്പിച്ചത്. ഇപ്പോൾ, മുഖ്യമന്ത്രിയായതിന് പിന്നാലെ കടമെടുപ്പ് പരിധി നാലര ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ചു.








0 comments