Deshabhimani

ലീഗിന്റേത് അധികാര ഹുങ്ക്; ലീഗ് പ്രവർത്തകർ ആക്രമിച്ച സമസ്ത ഓഫീസ് സന്ദർശിച്ച് എംവി ഗോവിന്ദൻ

CPIM.jpg

സമസ്ത ആസ്ഥാനമന്ദിരം സന്ദർശിക്കുന്ന സിപിഐ എം നേതാക്കൾ

വെബ് ഡെസ്ക്

Published on Oct 24, 2026, 04:19 PM | 1 min read

തായം: കണ്ണൂർ തായത്ത് മുസ്ലിം ലീഗ് പ്രവർത്തകർ അടിച്ചുതകർത്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ആസ്ഥാന മന്ദിരമായ 'ഇസ്ലാമിക് സെന്റർ' സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി ജയരാജൻ, വി കെ സനോജ് എംഎൽഎ എന്നിവരും ഓഫീസ് സന്ദർശിച്ചു.


ലീഗ് പ്രവർത്തകർ നടത്തിയത് ആർഎസ്എസ്-ബിജെപി മോഡൽ ആക്രമണമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ലീഗിന്റേത് അധികാരം കൈയിലുണ്ടെന്നതിന്റെ ഹുങ്കാണ്. ഭരണത്തിന്റെ ഹുങ്കിൽ ലീഗുകാർ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.


മുസ്ലിം ബിജെപിയായി ലീഗ് മാറിയെന്ന് പി ജയരാജൻ പറഞ്ഞു. സമസ്ത ഓഫീസിൽ ആക്രമണത്തിന് പിന്നിൽ ലീഗിന്റെ ഫാസിസ്റ്റ് മനോഭാവമാണ്. രാഷ്ട്രീയ ആനുകൂല്യങ്ങളൊന്നും നൽകാതെ സമഗ്ര അന്വേഷണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മുസ്‌ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വിഎൻ മുഹമ്മദലി, കീഴല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം വരുന്ന അക്രമിസംഘം ഓഫീസിലേക്ക് ഇരച്ചുകയറി ഓഫീസിൽ ആക്രമിക്കുകയായിരുന്നു. ഓഫീസിൽ ആക്രമിക്കാനെത്തിയ സംഘം ഓഫീസിലെ ജനാലയുടെ ചില്ലുകളുൾപ്പടെ അടിച്ചുതകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home