Deshabhimani

ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചതായി റിപ്പോർട്ട്

FDI
വെബ് ഡെസ്ക്

Published on Oct 24, 2026, 04:31 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ (എഫ്ഡിഐ) തുടർച്ചയായ മൂന്നാം മാസവും വർധിച്ചതായി റിപ്പോർട്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് നേരിട്ടുള്ള നിക്ഷേപങ്ങൾ വർധിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആ​ഗസ്തിൽ അറ്റ എഫ്ഡിഐ 3.3 ബില്യൺ ഡോളറാണ്. വിദേശത്ത് നിന്നുള്ള നിക്ഷേപത്തിന്റെ വരവ് ശക്തമായി തുടരുകയും ഇന്ത്യൻ കമ്പനികളുടെ വിദേശ നിക്ഷേപത്തിന്റെ വേഗം കുറയുകയും ചെയ്തതാണ് ഇതിന് കാരണം.


ഏപ്രിൽ-ആ​ഗസ്ത് കാലയളവിൽ ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐ വരവ് 54.9 ബില്യൺ ഡോളറായി. മുൻവർഷം ഇതേ കാലയളവിൽ 45.6 ബില്യൺ ഡോളറായിരുന്നു. വിദേശ നിക്ഷേപകരുടെ ഓഹരി മൂലധന നിക്ഷേപം, പുനർനിക്ഷേപിച്ച ലാഭം, മറ്റ് മൂലധന വരവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


ഈ കാലയളവിൽ സാമ്പത്തിക സേവനങ്ങൾ, ആശയവിനിമയ സേവനങ്ങൾ, കമ്പ്യൂട്ടർ സേവനങ്ങൾ, നിർമാണ മേഖല എന്നീ മേഖലകളിലേക്കാണ് മൊത്തം വിദേശ ഓഹരി നിക്ഷേപത്തിന്റെ ഏകദേശം 73 ശതമാനവും എത്തിയത്. സിംഗപ്പൂർ, ജപ്പാൻ, മൗറീഷ്യസ്, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ കാലയളവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്. മൊത്തം വരവിന്റെ ഏകദേശം 81 ശതമാനമാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home