Deshabhimani

സമസ്ത ആസ്ഥാനത്തിനുനേരെയുള്ള ലീഗ് ആക്രമണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐഎൻഎൽ

Samastha.jpg

സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ (ഇടത്), സമസ്ത ആസ്ഥാനത്ത് ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണം (വലത്)

വെബ് ഡെസ്ക്

Published on Oct 24, 2026, 03:49 PM | 1 min read

തായം: കണ്ണൂർ തായത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ആസ്ഥാന മന്ദിരമായ 'ഇസ്ലാമിക് സെന്ററിന്' നേരെ നടന്ന മുസ്ലിം ലീഗ് ആക്രമണത്തിൽ സമഗ്ര പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീഗ്.


ആസ്ഥാനമന്ദിരം തകർക്കുകയും, ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചുകയറി സുന്നി യുവജനപ്രസ്ഥാന നേതാക്കളെ കയ്യേറ്റം ചെയ്യുകയും ചെയ്ത അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഐഎൻഎൽ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


സംഘടനാ ഓഫീസും നേതാക്കളും പ്രവർത്തകരും ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും ലഭിക്കരുത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും, ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ അധികാരികൾ സ്വീകരിക്കുകയും ചെയ്യണം.


ജനാധിപത്യമര്യാദകൾ ലംഘിച്ചുള്ള ഈ ആക്രമണത്തിനിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home