Deshabhimani

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; അഞ്ചുപേർ മരിച്ചു

truck

തീപിടിത്തത്തെ തുടർന്ന് കത്തിനശിച്ച ട്രക്ക്| Photo: PTI

വെബ് ഡെസ്ക്

Published on Oct 24, 2026, 03:18 PM | 1 min read

വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ റോഡ് നിർമാണത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. ശനിയാഴ്ച രാവിലെ 8.30ഓടെ അനന്തഗിരി പിനകോട്ട ഗ്രാമത്തിലാണ് അപകടം നടന്നത്. പിക്കപ്പിൽ ഡീസൽ നിറയ്ക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.


നിർമാണസ്ഥലം ദൂരെയായതിനാൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിനായി ഡ്രമ്മുകളിൽ ഡീസൽ എത്തിക്കുകയായിരുന്നു. പിക്കപ്പ് ട്രക്കിന്റെ ടാങ്കിൽ ഡീസൽ നിറയ്ക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതാകാം അപകടത്തിന് കാരണമെന്നും തീപ്പൊരി വീണതിനെ തുടർന്ന് തീ പടർന്നതാകാമെന്നും പൊലീസ് പറഞ്ഞു.


പിക്കപ്പിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് സമീപത്തുണ്ടായിരുന്ന ട്രക്കിലേക്കും ഇരുചക്രവാഹനത്തിലേക്കും തീ പടർന്നു. മൂന്നു വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home