സംസ്ഥാന സ്കൂൾ കായികമേള: യുഎഇയിൽ നിന്ന് 26 വിദ്യാർഥികൾ പറന്നെത്തും

അബുദാബി: സ്വർണമെഡലുകൾ വാരിക്കൂട്ടണമെന്ന സ്വപ്നങ്ങൾക്ക് ചിറകുനൽകി യുഎഇ കേരള ബോർഡ് സ്കൂളുകളിലെ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കായികമേളയ്ക്കായി കോഴിക്കോട്ടേക്ക് ഇന്ന് യാത്ര തിരിക്കും. 26 പേരാണ് സംഘത്തിലുള്ളത്.
യുഎഇയിലെ ഗൾഫ് മോഡൽ സ്കൂൾ ദുബായ്, മോഡൽ പ്രൈവറ്റ് സ്കൂൾ അബുദാബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ എന്നീ വിദ്യാലയങ്ങളിൽനിന്നുള്ള താരങ്ങളാണ് കായികമേളയിൽ പങ്കെടുക്കുന്നത്. ചിട്ടയായ തയ്യാറെടുപ്പോടെയാണ് കുട്ടികളെത്തുന്നതെന്നും മെഡൽ പ്രതീക്ഷയുണ്ടെന്നും ഗൾഫ് മോഡൽ സ്കൂൾ കായിക വിഭാഗം മേധാവി സുമേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് പ്രവാസി വിദ്യാർഥികൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. 2024ലെ കൊച്ചി മേളയിലാണ് ആദ്യമായി പ്രവാസി വിദ്യാർഥികൾക്ക് മത്സരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയത്. 50 ആൺകുട്ടികളാണ് അത്തവണ എത്തിയത്. കഴിഞ്ഞ വർഷം പെൺകുട്ടികളെയും മത്സരത്തിനെത്തിച്ചു. 39 വിദ്യാർഥികളും എട്ട് അധ്യാപകരുമുൾപ്പെടെ 47 അംഗ സംഘമാണ് കഴിഞ്ഞ തവണയെത്തിയത്.









0 comments