Deshabhimani

അരുണാചൽ അതിര്‍ത്തിയിൽ സംഘര്‍ഷ സാഹചര്യമെന്ന് ഐടിബിപി മേധാവി

rock of peace
വെബ് ഡെസ്ക്

Published on Oct 23, 2026, 01:14 PM | 1 min read

ഇറ്റാനഗർ: അരുണാചൽ പ്രദേശ് അതിര്‍ത്തിയിൽ വിവിധിയിടങ്ങളിൽ ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. കഴിഞ്ഞ ജൂലൈ മുതൽ അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ ചൈനീസ് ഭടൻമാരുമായി ഏറ്റുമുട്ടൽ ഉണ്ടായതായും വെളിപ്പെടുത്തി.


ഐടിബിപി ഉദ്യോഗസ്ഥരുടെ വാര്‍ഷിക അനുമോദന ചടങ്ങിൽ സംസാരിക്കവെയാണ് ഡയറക്ടർ ജനറൽ കപൂറിന്റെ വാക്കുകൾ. ചൈനീസ് അതിര്‍ത്തിയാണ് ഏറ്റവും ദുഷ്കരം എന്നും അഭിപ്രായപ്പെട്ടു. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തക്സിങ് മേഖലയിൽ പട്രോളിംഗിന് ഇന്ത്യൻ സേനയ്ക്ക് അനുമതി നിഷേധിച്ചത് മുതലാണ് സംഘർഷങ്ങൾ ആരംഭിച്ചത് എന്നാണ് വിശദീകരണം.

itbp chief

ഡോകലാമിലും കിഴക്കൻ ലഡാക്കിലുമുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് പുതിയ സാഹചര്യം. തക്സിങ് മേഖലയിലും സംഘ‍ർഷം വ്യാപിച്ചിരിക്കുന്നതായുള്ള സൈനിക സ്ഥിരീകരണമാണ്.


രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളിൽ കേന്ദ്ര സ‍ർക്കാർ ജനങ്ങളെ ഇരുട്ടിൽ നിർത്തുന്നുവെന്ന വിമർശനങ്ങൾക്ക് ഇടയിലാണ് സേനാമേധാവിയുടെ പ്രസംഗത്തിലൂടെ ഗുരുതര സാഹചര്യം സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്.


ഇതിനിടെ സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ സമ്മേളിച്ച ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home