Deshabhimani

20 മേഖലകളിൽ സഹകരണം

ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാനും; മാലിദ്വീപുമായി പുതിയ പ്രതിരോധ കരാർ പ്രഖ്യാപിച്ചു

Pakistan, Maldives
വെബ് ഡെസ്ക്

Published on Oct 23, 2026, 12:35 PM | 1 min read

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ അനിശ്ചിതമായി തുടരുന്നതിനിടെ മാലിദ്വീപ് പാകിസ്ഥാനുമായി പ്രതിരോധ സമുദ്ര സുരക്ഷാ രംഗങ്ങളിൽ ഉൾപ്പെടെ സഹകരണ കരാര്‍ ഒപ്പുവെച്ചു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തിയ മൂന്ന് ദിവസത്തെ പാക് സന്ദര്‍ശനത്തിന് പിന്നാലെയാണ് ധാരണ. മുൻ സര്‍ക്കാരുകളുടെ കാലത്ത് ഇന്ത്യയുടെ ഉറ്റ രാജ്യമായിരുന്നു മാലിദ്വീപ്. 2023 ലെ ഭരണ മാറ്റത്തോടെ അകൽച്ചകൾ ഉണ്ടായി എങ്കിലും നയതന്ത്ര ബന്ധങ്ങൾ സൂക്ഷിച്ചിരുന്നു.


പ്രതിരോധം, സമുദ്ര സുരക്ഷ, പോലീസ് സഹകരണം, വ്യാപാരം എന്നിവയടക്കം വിവിധ മേഖലകളിലായി 20 സുപ്രധാന വിഷങ്ങളിലാണ് പാകിസ്ഥാനുമായി ധാരണാപത്രം. 11 വ‍ഷത്തിന് ശേഷമാണ് മാലിദ്വീപ് ഭരണ തലപ്പത്തുനിന്നും ഒരാൾ പാകിസ്ഥാൻ സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ സന്ദർശനത്തിനിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാർ, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി കൂടികാഴ്ച നടത്തി.


കൂടികാഴ്ചകൾക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പുതിയ കരാറുകൾ പ്രഖ്യാപിച്ചു. ദക്ഷിണ ഏഷ്യൻ പ്രാദേശിക സഹകരണ സംഘടനയായ സാർക്ക് പുനരുജ്ജീവിപ്പിക്കണമെന്ന് മുയിസു ശക്തമായി ആവശ്യപ്പെട്ടു. 'ഇന്ത്യ ഔട്ട്' പ്രചാരണത്തിലൂടെ 2023-ലാണ് മുയിസു അധികാരത്തിൽ എത്തിയത്. അധികാരം ഏറ്റത്തോടെ ബന്ധം മെച്ചപ്പെടുത്തി. മാലി ഫസ്റ്റ് നയത്തിലൂടെ എല്ലാവരുമായും സഹകരണം എന്ന നയം മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.


ഇന്ത്യൻ മഹാസമുദ്രത്തിലെ ദുര്‍ബലതകൾ


ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലൂടെ ചൈന മാലിദ്വീപിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ മുൻഗണനകളിൽ പാകിസ്ഥാന് കൂടി അവസരം ലഭിക്കുമോ എന്നത് നിര്‍ണായകമാകും.


1965-ൽ മാലിദ്വീപ് സ്വാതന്ത്ര്യം നേടിയപ്പോൾ അതിനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1988-ൽ മാലിദ്വീപിൽ അട്ടിമറി ശ്രമം ഉണ്ടായപ്പോൾ (Operation Cactus) ഇന്ത്യ നടത്തിയ സൈനിക ഇടപെടലുകൾ നിർണായകമായിരുന്നു. 2004-ലെ സുനാമി ദുരന്തം നേരിടുന്നതിലും 2013 ഒടുവിൽ മാലിദ്വീപ് അഭിമുഖീകരിച്ച കഠനമായ ജലക്ഷാമ പ്രശ്നത്തിലും ഇന്ത്യ നൽകിയ അടിയന്തര സഹായങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും ബന്ധവും ഉറപ്പിച്ചു. ഇതിനു ശേഷമാണ് ഉലച്ചിലുകൾ ഉണ്ടാവുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home