ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റു

തിരുവനന്തപുരം: സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ 29-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ് സിക്കിം ഗവർണറായിരുന്നു.
കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് തമിഴ്‌നാടിന്റെ ചുമതല ലഭിച്ചതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സിക്കിം ഗവർണറായിരുന്ന മാഥൂർ രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ്.
ദീർഘകാലമായി ബിജെപി - ആർഎസ്എസ് പ്രവർത്തകനാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു.
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചപ്പോൾ തമിഴ്നാടിന്റെ അധിക ചുമതല മുൻ ഗവർണർ ആർലേക്കറിനായിരുന്നു. ഗോവ നിയമസഭാ സ്പീക്കറായിരുന്ന അർലേക്കർ, ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.








0 comments