Deshabhimani

ശ്വാസം മുട്ടി ഡൽഹി; വായു ​ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍

delhi air pollution
വെബ് ഡെസ്ക്

Published on Oct 23, 2026, 11:56 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിലെ വായു ​ഗുണനിലവാരം കൂടുതൽ മോശമാകുന്നു. വെള്ളിയാഴ്ച രാവിലെ രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 225 ൽ എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂലൈ പകുതിക്ക് ശേഷമുള്ള ഏറ്റവും മോശമായ വായു ​ഗുണനിലവാരമാണ് നിലവിൽ ഡൽഹിയിൽ അനുഭവപ്പെടുന്നത്.


വായു മലിനീകരണം ഗുരുതര ഘട്ടത്തിലേക്ക് ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ദേശീയ തലസ്ഥാന മേഖലയിൽ ഡൽഹി സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുകയാണ്. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. വിജയദശമി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം കുതിച്ചുയർന്നതിനെത്തുടർന്ന് ഒക്ടോബർ 21നാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷൻ ഒന്നാംഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.


ഈ നിയന്ത്രണങ്ങൾ കൊണ്ടൊന്നും വായുമലിനീകരണം തടയാനായില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച ഉച്ചയോടെ മലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 110-115 വരെയെത്തിയ വായു​ഗുണനിലവാര സൂചിക വൈകുന്നേരത്തോടെ വീണ്ടും ഉയരുകയായിരുന്നു. രാത്രിയോടെ 200 കടക്കുകയും ചെയ്തു.


ജഹാംഗീർപുരിയിലാണ് ഇന്ന് ഏറ്റവും ഉയർന്ന വായു ഗുണനിലവാര സൂചിക (എക്യുഐ) രേഖപ്പെടുത്തിയത്. 284 ലാണ് ഇവിടെ എക്യുഐ രേഖപ്പെടുത്തിയത്. രോഹിണി, പഞ്ചാബി ബാഗ്, അലീപ്പുർ, ചാന്ദ്‌നി ചൗക്ക് എന്നീ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശം അവസ്ഥയിലാണ്.


ശൈത്യകാലത്ത് ഡൽഹിയിൽ വായുമലിനീകരണം കുത്തനെ വർധിക്കാറുണ്ട്. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത്, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായശാലകളിൽ നിന്നും കൽക്കരി നിലയങ്ങളിൽ നിന്നുമുള്ള മലിനീകരണം എന്നിവയാണ് വായു​ ഗുണനിലവാരം കുറയാനുള്ള പ്രധാന കാരണങ്ങൾ. വായു ഗുണനിലവാരം മോശം വിഭാഗത്തിൽ തുടരുന്നത് കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home