Deshabhimani

ബീഫ് കഴിച്ചതിനും ജാതിയുടെ പേരിലും അധിക്ഷേപം: വിദ്യാർഥിയുടെ ആത്മഹത്യയിൽ അധ്യാപകൻ പിടിയിൽ

Akhilan

എ അഖിലൻ

വെബ് ഡെസ്ക്

Published on Oct 23, 2026, 10:05 AM | 1 min read

കോയമ്പത്തൂർ: ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ അധിക്ഷേപത്തിനിരയായതിൽ മനംനൊന്ത് ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ പിടിയിൽ. കോയമ്പത്തൂരിലെ എയ്ഡഡ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ എ അഖിലൻ (16) ആണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ ക്ലാസ് ടീച്ചറായ വിജയകുമാറിനെ പീലമേട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനാധ്യാപകൻ അരുൺകുമാർ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.


പൂജാ അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് അഖിലനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് സ്കൂളിൽ ദളിത് വിദ്യാർഥികളുടെ സ്റ്റൈപൻഡുമായി ബന്ധപ്പെട്ട് ആരൊക്കെയാണ് ദളിത് വിദ്യാർഥികൾ എന്നുചോദിച്ച് എഴുന്നേൽപിച്ചു നിർത്തിയിരുന്നു. അതിനുശേഷം അഖിലൻ വലിയ ജാതി അധിക്ഷേപം നേരിട്ടു. പിന്നീട് ബീഫ് കഴിക്കുന്നർ ക്ലാസിൽ എഴുന്നേറ്റ് നിൽക്കാൻ വിജയകുമാർ ആവശ്യപ്പെട്ടിരുന്നു. വിജയകുമാറും ചില സഹപാഠികളും അഖിലനെ വലിയ രീതിയിൽ ആക്ഷേപിച്ചിരുന്നതായി മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.


വിജയകുമാറിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന പ്രധാനാധ്യാപകൻ അരുണിനെയും അറസ്റ്റ് ചെയ്യണമെന്ന് അഖിലന്റെ കുടുംബം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home