ad
Deshabhimani

യുഎസ്–ഇറാൻ സമാധാന കരാര്‍; സ്വാഗതം ചെയ്‌ത്‌ കുവൈത്ത്

kuwaith flag
വെബ് ഡെസ്ക്

Published on Jun 15, 2026, 06:30 PM | 1 min read

കുവൈത്ത് സിറ്റി : യുഎസ്–ഇറാൻ സമാധാന കരാറിനെ സ്വാഗതംചെയ്ത്‌ കുവൈത്ത്. കരാർ യാഥാർഥ്യമാക്കുന്നതിൽ പാകിസ്താൻ, ഖത്തർ ഉൾപ്പെടെയുള്ള സൗഹൃദ, സാഹോദര്യ രാജ്യങ്ങൾ വഹിച്ച നിർണായക പങ്കിനെ കുവൈത്ത് വിദേശമന്ത്രാലയം പ്രശംസിച്ചു. ​അന്താരാഷ്‌ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസംഘടന ചാർട്ടറിന്റെയും അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും അചഞ്ചല പിന്തുണ തുടരും.


നിലവിലുള്ള പ്രശ്നങ്ങൾക്ക് ദീർഘകാലവും സുസ്ഥിരവുമായ പരിഹാരം കണ്ടെത്താനുള്ള വിപുലമായ ശ്രമങ്ങൾക്ക് ഈ ധാരണ വഴിയൊരുക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്താനും ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഇത്തരം നയതന്ത്ര നീക്കങ്ങൾ സഹായകരമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home